18 June 2010

സ്വപ്നങ്ങൾ

രണ്ടുസ്വപ്നങ്ങൾ ഞാൻ കണ്ടു
ആദ്യത്തേതിൽ ഞാൻ മാത്രം
പിന്നെ ഇരുട്ടും മഴയും ഇടിമിന്നലും
പ്രളയമായിരുന്നത്രേ, പ്രളയം!
ഞാനതിൽ ഒലിച്ചുപോകുന്നതിൻ മുമ്പ്
അടുത്ത സ്വപ്നം മുട്ടിവിളിച്ചു.
ഉദ്യാനം
അതിൽ ഞാൻ മാത്രമായിരുന്നില്ല.
ഒരു മലാഖ, വെളുത്ത വസ്ത്രധാരി.
അവളെന്റെ വാരിയെല്ലൂരിയെടുത്തു,
എനിയ്ക്കായി മറ്റൊരു ‘മാലാഖ’യെ സൃഷ്ടിച്ചു.
അവളുടെ വസ്ത്രവും വെളുപ്പ് ?!
അവൾ തന്ന ഫലം കഴിച്ച ഞാൻ
പുറന്തള്ളപ്പെട്ടു!
അവളതുകഴിച്ചതുമില്ല!
ഒരു സ്വപ്നത്തിനുകൂടി ധൈര്യമില്ലാതിരിയ്ക്കെ
ഞാൻപോലുമറിയാതെത്തിയ സ്വപ്നത്തിലും
ഞാ‍ൻ മാത്രമായിരുന്നു.
പിന്നെ ഇരുട്ടും മഴയും ഇടിമിന്നലും.
പ്രളയം!
അതായിരുന്നത്രേ മനോഹരം!
ഞാനതിൽ ഒലിച്ചുപൊയ്ക്കോട്ടെ.

4 comments:

  1. അവൾ തന്ന ഫലം കഴിച്ച ഞാൻ
    പുറന്തള്ളപ്പെട്ടു!
    അവളതുകഴിച്ചതുമില്ല!

    അതിഷ്ടപ്പെട്ടു.

    ReplyDelete
  2. സ്വപ്നത്തിലെങ്കിലും താങ്കള്‍ ഏകനല്ലല്ലോ..
    പിന്നെന്താ. മറ്റുള്ളവര്‍ അങ്ങിനെയല്ല
    :-)

    ReplyDelete
  3. "ഒരു മലാഖ, വെളുത്ത വസ്ത്രധാരി.
    അവളെന്റെ വാരിയെല്ലൂരിയെടുത്തു,
    എനിയ്ക്കായി മറ്റൊരു ‘മാലാഖ’യെ സൃഷ്ടിച്ചു.
    അവളുടെ വസ്ത്രവും വെളുപ്പ് ?!
    അവൾ തന്ന ഫലം കഴിച്ച ഞാൻ
    പുറന്തള്ളപ്പെട്ടു!
    അവളതുകഴിച്ചതുമില്ല!"
    കണ്ടതെപ്പഴാ വെളുപ്പിനാണോ ?
    എന്നാ സൂക്ഷിക്കണം.

    നല്ല കവിത

    ReplyDelete
  4. ഒരു മലാഖ, വെളുത്ത വസ്ത്രധാരി.
    അവളെന്റെ വാരിയെല്ലൂരിയെടുത്തു,
    എനിയ്ക്കായി മറ്റൊരു ‘മാലാഖ’യെ സൃഷ്ടിച്ചു.

    ReplyDelete