01 April 2012

ഒരു ഏപ്രിൽ ഫൂൾ ദിനത്തിൽ

    ജോണിക്കുട്ടി ഉണർന്നപ്പോൾ പതിവിലും വൈകിയിരുന്നു. വലതുവശം ചരിഞ്ഞെഴുനേറ്റ് കർത്താവിനെ മനസ്സിൽ ധ്യാനിച്ച് കുരിശു വരച്ചു. ഏപ്രിൽ ഒന്ന്. ലോക വിഡ്ഢിദിനം. ഹാ... മനോഹരമായ ദിനം. പോരാത്തതിന് ഞായറാഴ്ചയും. പള്ളിയിൽ പോകാൻ അമ്മച്ചി നിർബന്ധിക്കും എന്നതൊഴിച്ചാൽ നല്ല ഒരു ദിനം. കോളേജിൽ പോകേണ്ട ദിനമല്ലാത്തതിനാൽ എച്ച്.ഓ.ഡിയുമായി ആവശ്യമില്ലാത്ത അഭിപ്രായ വ്യത്യാസങ്ങളും ഒഴിവായിക്കിട്ടും. മൊത്തത്തിൽ ഫ്രീയായിക്കിട്ടുന്ന ഒരേയൊരു ദിനം.
 
മേശപ്പുറത്ത് 'ജോക്കർ' ചിത്രത്തോടു കൂടിയ ഒരു 'ചീട്ട്' ഉത്തരവും നോക്കിയിരിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്തുള്ള ആഘോഷത്തിനൊടുവിൽ ജോണിക്കുട്ടിയുടെ കീശയിൽ അവശേഷിച്ചത് അതുമാത്രമായിരുന്നു. രാത്രി വീട്ടിലെത്തുമ്പോൾ വൈകിയിരുന്നു. പപ്പ അതിനോടകം ഉറങ്ങിക്കഴിഞ്ഞിരുന്നു. അതും നന്നായി. ബിയറിൽ മുങ്ങിക്കുളിച്ചായിരുന്നു വരവ്. പപ്പ ഒന്നും പറയുകയില്ലായിരുക്കാം. എങ്കിലും ആ അവസ്ഥയിൽ അദ്ദേഹത്തിന്റെ മുഖത്തു നോക്കാനൊരു മടി.
 
ഏപ്രിൽ ഫൂൾ ദിനത്തിലേക്കായി ഒരു മുൻകൂർ ആഘോഷം. ഒരു കെയ്‌സ് ബിയർ. പന്ത്രണ്ട് ബോട്ടിൽ ബിയർ, ബീഫ് വറുത്തത്, അഞ്ചു കൂട്ടുകാർ...
സബാഷ്.
 
കെയ്‌സിനുള്ളിലെ കുപ്പികളിലൊന്നിന് പച്ചനിറം. അത് ഒത്ത നടുക്കായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. അതിനുവേണ്ടി ജോണിക്കുട്ടി ചാടിവീണു. പ്രത്യേകതയൊന്നുമുണ്ടായിട്ടല്ല. ആ ബോട്ടിൽ കാണാൻ മൊത്തത്തിലൊരു ചേലുണ്ട്.
 
ബിയർ, ഗ്ലാസ്സിലേക്കു പകർന്നപ്പോൾ പതഞ്ഞുയർന്നു. തോമസ് തെറിയഭിഷേകം നടത്തി.
 
"എടാ *********, പതപ്പിക്കാതെ ഒഴിക്ക്."
 
ജോണിക്കുട്ടി ഒന്നും പറഞ്ഞില്ല. ശരിയാണ്. ഗ്ലാസ്സിലൊഴിക്കുമ്പോൾ പതഞ്ഞുയർന്നാൽ പിന്നെയൊരു കയ്പുമാത്രമായിരിക്കും. അതിന്റെ സ്വാഭാവികത നഷ്ടപ്പെടും.
 
ബീഫ് വറുത്തത് എടുത്ത് നാക്കിന്റെ മദ്ധ്യത്തു വച്ച് അതിനെ പല്ലുകൾക്കിടയിലേക്കു തള്ളി പല്ലുകൾ കൊണ്ട് മർദ്ദിച്ച് വിരലുകൾ നക്കിത്തുടച്ച് രസമുകുളങ്ങളിലെ എരിവിന്റെ തുടിപ്പുകൾ ആസ്വദിക്കുമ്പോഴും താൻ വരുന്നതുവരെ ഉറങ്ങാതെ തനിക്കുവേണ്ടി കാത്തിരിക്കുന്ന അമ്മച്ചിയെ ഓർത്തപ്പോൾ നെഞ്ച് ഒന്നുപിടഞ്ഞു.
 
"ജോണ്യേയ്... റെഡ്യാവ്. പള്ളീൽ പോണം."

അമ്മച്ചി താഴെനിന്നും വിളിച്ചു. ഈയിടെയായി പള്ളിയിൽ പോകാൻ ഒരു പ്രത്യേക താല്പര്യം തോന്നുന്നുണ്ട്. കാരണം മറ്റൊന്നുമല്ല. ഒരിക്കൽ അവിചാരിതമായി ക്ലാരയെ പള്ളിയിൽ വച്ചുകണ്ടു. അതിനുശേഷം ഒരൊറ്റയാഴ്ച പോലും പള്ളിയിൽപ്പോക്ക് മുടക്കിയിട്ടില്ല. കുർബാനയ്ക്കിടയിൽ പോലും പലപ്പോഴും അവളെ നോക്കാറുണ്ട്.

 തന്റെ പപ്പയുടെ കല്ലറയിൽ പൂക്കൾ സമർപ്പിക്കാനായി അവൾ എല്ലാ ആഴ്ചകളിലും പോകാറുണ്ട്. മിക്കവാറും തനിച്ചായിരിക്കും അവൾ പോകുന്നത്. കഴിഞ്ഞയാഴ്ച ഈയൊരു വിചാരത്തെ പിന്തുടർന്ന് സെമിത്തേരി വരെ അവളെ അനുഗമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ക്ലാരയുടെ മമ്മയും വല്യമ്മച്ചിയും അവൾക്കൊപ്പമുണ്ടായിരുന്നു.

ഹും!
 
ഒക്കെയാണെങ്കിലും അവൾ ഈയിടെയായി അല്പമൊക്കെ അനുഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ക്ലാസ്സിലും ലാബിലുമൊക്കെ വച്ച് അവൾ നോക്കുന്ന നോട്ടം പലപ്പോഴും കണ്ടില്ലെന്നു നടിക്കും. ഒരുതരം തണുത്ത, എന്നാൽ തുളഞ്ഞുകയറുന്ന നോട്ടം! ഒരിക്കൽ ഫിസിക്സ് ലാബിൽ ജോണിക്കുട്ടിയുടെ കാലിൽ ടോർഷൻ പെൻഡുല (Torsion Pendulum) ത്തിന്റെ ഡിസ്ക് പൊട്ടിവീഴുകയുണ്ടായി. ഉച്ചിമുതൽ പെരുവിരൽ വരെ വേദന അരിച്ചുനടന്നുവെങ്കിലും 'ഇതൊക്കെ ഞാനെത്ര കണ്ടതാ' എന്ന മട്ടിൽ പെരുമാറി. കാരണം ക്ലാരയുടെ സഹതാപപൂർവമുള്ള നോട്ടത്തിൽ എല്ലാവേദനകളും അലിഞ്ഞില്ലാതാകുന്നതായി തോന്നി. പക്ഷേ പിന്നീട് വീട്ടിലെത്തിയപ്പോൾ വല്യമ്മച്ചി കുഴമ്പിട്ട് ചൂടുപിടിച്ചതുകൊണ്ട് കാലിനു സുഖമായി!
 
ഇന്ന് പള്ളിയിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ പാർക്കിലെ പതിനൊന്നാം നമ്പർ വിളക്കുകാലിൻ ചുവട്ടിൽ ഏകദേശമൊരു പന്ത്രണ്ടുമണിയോടടുപ്പിച്ച കാണാമെന്ന് അവൾ, ലീന വഴിക്ക് അറിയിച്ചിട്ടുണ്ട്. ലീന ഒരു നല്ല 'ഹംസ'മായി പ്രവർത്തിക്കുന്നു. ജോണിക്കുട്ടിക്കുമാത്രമല്ല, രണ്ടാം വർഷ ഫിസിക്സ് ക്ലാസ്സിൽ അവളുടെ സേവനം ലഭിച്ചിട്ടില്ലാത്ത കുമാരീകുമാരന്മാർ വിരളം.
 
പള്ളിയിൽ കുർബാനയുടെ നേരത്തുപോലും കണ്ണുകൾ തിരഞ്ഞത് ക്ലാരയെ മാത്രമായിരുന്നു. എന്നാൽ അവളെ കണ്ടെത്താൻ കഴിയാതിരുന്നതിൽ നിരാശ തോന്നിയതുമില്ല. ഒരുപക്ഷേ പള്ളിയിലെത്തിയില്ലെങ്കിലും പാർക്കിൽ വരാതിരിക്കാൻ അവൾക്ക് കഴിയില്ലല്ലോ.
 
താൻ തീയിൽച്ചവിട്ടിയാണ് നിൽക്കുന്നതെന്ന് ജോണിക്കുട്ടിയ്ക്കു തോന്നി. ഇടയ്ക്കിടെ വാച്ചിൽ നോക്കുമ്പോഴൊക്കെയും രണ്ടുസെക്കന്റുകൾക്കിടയിൽ ഒരു യുഗത്തോളം ദൈർഘ്യത്തിൽ കാലം ഉറഞ്ഞുകിടക്കുന്നതായി അനുഭവപ്പെട്ടു. കർത്താവ് സ്വർഗം തീർത്തിരിക്കുന്നത് പാർക്കിലെ പതിനൊന്നാം നമ്പർ വിളക്കുകാലിനു ചുറ്റുമാണെന്ന് ജോണിക്കുട്ടിക്കു തോന്നി.
 
സമയം?
 
പന്ത്രണ്ടുമണിക്ക് പത്തുമിനിറ്റ്...!

'ഇപ്പൊ വരാം.' അമ്മച്ചിക്കു നേരേ ചെറുവിരൽ ഉയർത്തിക്കാട്ടിക്കൊണ്ട് ജോണിക്കുട്ടി പറഞ്ഞു. ക്ലാരയുമായി ഒറ്റയ്ക്ക് സംസാരിക്കുന്ന രംഗം അയാളെ പുളകിതനാക്കി. അയാൾ ഓടുകയായിരുന്നു. ഓട്ടത്തിന്റെ വേഗതയിൽ അയാൾക്ക് ചിറകുകൾ മുളക്കുകയായിരുന്നു. അയാൾ ഉയരത്തിൽ പറന്നു പൊങ്ങി. ലോകം മുഴുവൻ ഒറ്റനിമിഷത്തിൽ ചുറ്റിസഞ്ചരിച്ച് അയാൾ തന്റെ ചിറകുകൾ ഒതുക്കിയത് പാർക്കിലെ പതിനൊന്നാം നമ്പർ വിളക്കുകാലിനു ചുവട്ടിലായിരുന്നു.
 
ഏറെനേരത്തെ കാത്തുനിൽപ്പിനൊടുവിലും ക്ലാരയെ കാണുന്നില്ല എന്നുകണ്ടപ്പോൾ ജോണിക്കുട്ടിയ്ക്ക് ക്ഷമനശിച്ചു. അയാൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി. അല്പം മുമ്പേ എത്തിയിട്ട് തന്നെ കാണാത്തതിനാൽ തിരിച്ചുപോയതായിരിക്കുമോ? അയാളുടെ ഉള്ള് ഒന്നു പിടഞ്ഞു.
 
ജോണിക്കുട്ടി മൊബൈൽ ഫോണെടുത്ത് ലീനയുടെ നമ്പർ അമർത്തി. ഒന്നുരണ്ടു തവണ ശ്രമിച്ചുനോക്കി. ഒരു പ്രതീക്ഷയുമില്ല. ഹംസം ഫോണെടുക്കുന്നില്ല! മനസ്സിന്റെ അടിത്തട്ടിൽ നിന്നുയർന്ന ദേഷ്യത്തെ അവിടേക്കുതന്നെ അടിച്ചമർത്തിക്കൊണ്ട് 'നമ്മൾ ഇന്ത്യാക്കാർ പൊതുവേ ശുഭാപ്തി വിശ്വാസക്കാരാണല്ലോ' എന്ന തോമസിന്റെ തത്വം ഉദ്ധരിച്ചുകൊണ്ട്, ഒരു നേർത്ത പ്രതീക്ഷയോടെ അങ്ങനെ നിൽക്കേ പെട്ടെന്ന് ജോണിക്കുട്ടിയുടെ ഫോൺ ശബ്ദിച്ചു.
ലീനയുടെ മെസ്സേജ്...?!

- പാവം, ക്ലാരയെ കാത്തുനിന്നു മുഷിഞ്ഞോ? :-( അവൾ ഇതൊക്കെ അറിയുന്നുണ്ടോ ആവോ?! എന്തായാലും... ഒരായിരം 'ഏപ്രിൽ ഫൂൾ' ആശംസകൾ...

(ചിത്രത്തിന് കടപ്പാട് : ഗൂഗ്‌ൾ)

21 comments:

  1. കൊള്ളാം നല്ല എഴുത്ത്. ആശംസകള്‍.

    ReplyDelete
  2. എഴുത്ത് രസമുണ്ട്..... സാദാരണ സംഭവം ആയതു കൊണ്ട് പുതുമയൊന്നുമില്ല...

    തുടരെട്ടെ എഴുത്ത്... നന്മകള്‍ നേരുന്നു...

    ReplyDelete
  3. വായിക്കാന്‍ നല്ല ശേലായോണ്ട് ഞാന്‍ ഫൂളായിപ്പോയി.

    ReplyDelete
  4. ....ഏപ്രിൽ ഫൂളുകളിലൊന്ന് വളരെ കൂളായി വിവരിച്ചത് കൊള്ളാം. എഴുതാനറിയാം, നല്ല പ്രമേയവുമായി അടുത്തത് പോരട്ടെ.... ‘നമ്മൾ ഇൻഡ്യാക്കാർ സ്വതവേ ശുഭാപ്തിവിശ്വാസക്കാരാണല്ലോ..’ ഭാവുകങ്ങൾ...

    ReplyDelete
  5. കൊള്ളാം
    ആശംസകള്‍

    ReplyDelete
  6. ഈ പോസ്റ്റ്‌ നന്നായി . ഞാനും ജോണിക്ക് ഒപ്പം ഏപ്രില്‍ ഫൂള്‍ ആയി എന്നുമാത്രം .

    ReplyDelete
  7. →മുല്ല,
    സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.
    ഇനിയും വരുമല്ലോ

    →khaadu..,
    ഒരു സാധാരണ ദിവസം. ഏപ്രിൽ 1, ലോക വിഡ്ഢിദിനം
    എന്നതിൽ കവിഞ്ഞ് പ്രത്യേകതയൊന്നുമില്ലല്ലോ. അതുകൊണ്ട് ഒരു
    സാധാരണ കഥ എന്നേ ഉദ്ദേശിച്ചുള്ളൂ.
    സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.



    →പട്ടേപ്പാടം റാംജി,
    മാഷിന്റെ അഭിപ്രായം കണ്ടതിൽ സന്തോഷം. ഫൂളായ കഥയൊരെണ്ണമെങ്കിലും
    പറയാൻ എല്ലാവർക്കും കാണുമല്ലോ :)

    →വി.എ || V.A,
    നമ്മൾ ഇന്ത്യാക്കാർ പൊതുവേ ശുഭാപ്തിവിശ്വാസക്കാരാണല്ലോ, അല്ലേ...
    സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി മാഷേ

    →c.v.thankappan,
    നന്ദി മാഷേ, ഇനിയും വരുമല്ലോ

    →kanakkoor,
    നമ്മൾ അറിഞ്ഞുകൊണ്ടും അല്ലാതെയും പലപ്പോഴും 'ഫൂളാ'യി മാറാറുണ്ടല്ലോ.
    ഏപ്രിൽ ഒന്നിനാകുമ്പോൾ അതിനൊരു രസമുണ്ട്. ലോകവിഡ്ഢിദിനമല്ലേ :)
    സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി. വീണ്ടും വരുമല്ലോ

    ReplyDelete
  8. ക്ലാരയെ കാണാന്‍ കഴിഞ്ഞില്ലേലും അന്ന് പള്ളിയില്‍ പോകാനെങ്കിലും ഒത്തല്ലോയെന്ന് സമാധാനിയ്ക്കാം

    ;)

    ReplyDelete
  9. കൊള്ളാം.... കഥയല്ലിതു ജീവിതം അല്ലേ ?

    ReplyDelete
  10. ഓഹോ.. അപ്പോള്‍ ഫൂള്‍ ആക്കാന്‍ തന്നെയാ ഉദ്ദേശം.

    ReplyDelete
  11. തലക്കെട്ടില്‍ തന്നെ ഏപ്രില്‍ ഫൂള്‍ ഉണ്ടല്ലോ..അത് കൊണ്ട് പ്രതീക്ഷിച്ച പോലെ തന്നെ.

    ReplyDelete
  12. തലക്കെട്ട് ഒന്നു മാറ്റിയിരുന്നെങ്കിൽ അവസാനത്തെ ട്വിസ്റ്റ് നന്നാകുമായിരുന്നില്ലേ എന്നൊരു സംശ്യം.. നന്നായി എഴുതി കേട്ടോ..

    ReplyDelete
  13. ഹ ഹ !!
    കൊള്ളാം.
    കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  14. →ശ്രീ,
    ഈശ്വരചിന്തയിലേ മനുഷ്യനും
    ശാശ്വതമീ ഭൂവിൽ...
    സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

    →SumeshVasu,
    പലപ്പോഴും കഥയേക്കാൾ രസകരമല്ലേ ജീവിതം :)
    അഭിപ്രായത്തിനു നന്ദി. വീണ്ടും വരുമല്ലോ

    →MINI.M.B,
    അങ്ങനെയൊന്നുമില്ല. പക്ഷേ സംഭവിച്ചുകൂടായ്കയില്ലല്ലോ :)
    സന്ദശനത്തിനും കമന്റിയതിനുമൊക്കെ നന്ദി.

    →ഫിയൊനിക്സ്,
    :)
    നന്ദി, ഇനിയും വരുമല്ലോ...

    →അപ്പു,
    പോസ്റ്റ് തയ്യാറാക്കിയതും അതിനെ ബ്ലോഗിൽ ചേർത്തതുമൊക്കെ ഏപ്രിൽ ഒന്നാംതീയതി
    ആയിരുന്നു. എങ്കിൽപ്പിന്നെ അതുതന്നെയായിക്കോട്ടെ തലക്കെട്ടും എന്നുകരുതി. മാഷിന്റെ
    നിർദ്ദേശം സ്വീകരിക്കുന്നു.
    സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

    →അനില്‍@ബ്ലോഗ് // anil,
    നന്ദി. വീണ്ടും വരുമല്ലോ

    ReplyDelete
  15. ഹ ഹ, ഇതു കൊള്ളാമല്ലോ

    ReplyDelete
  16. ഇരിപ്പിടത്തില്‍ നിന്നും വന്നത്. ഏപ്രില്‍ഫൂള്‍. കൊള്ളാം

    ReplyDelete
  17. →Kalavallabhan,
    നന്ദി മാഷേ, ഇനിയും വരുമല്ലോ

    →ഇരിപ്പിടം വാരിക,
    ഇരിപ്പിടം വാരികയിൽ ഈ പോസ്റ്റിനെക്കുറിച്ച് വായിച്ചു. മാത്രവുമല്ല മറ്റുചില മനോഹരമായ
    പോസ്റ്റുകൾ അതുവഴി സന്ദർശിക്കാനും കഴിഞ്ഞു.
    നന്ദി.

    →കുസുമം ആര്‍ പുന്നപ്ര,
    സന്ദർശനത്തിനും പ്രതികരിച്ചതിനും നന്ദി. വീണ്ടും വരുമല്ലോ

    ReplyDelete
    Replies
    1. ഇത്ര ചെറിയൊരു ഫൂള്‍ വലിയ തരത്തില്‍ പറഞ്ഞപ്പോള്‍ ഒരു നല്ല കഥയായി.

      Delete
  18. എത്താന്‍ വൈകി ..എങ്കിലും ആസ്വദിച്ചു ...ആശംസകള്‍

    ReplyDelete
  19. →OAB/ഒഎബി, കഥപ്പച്ച,
    സന്ദർശനത്തിനും നൽകിയ അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു.
    ഇനിയും ഈ വഴി പ്രതീക്ഷിക്കാമല്ലോ...
    (പ്രതികരിക്കാൻ വൈകിയതിൽ ഖേദിക്കുന്നു)

    ReplyDelete